പെരിന്തല്‍മണ്ണയില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ച വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (08:43 IST)
പെരിന്തല്‍മണ്ണയില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ച വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. എരവിമംഗലം വീട്ടില്‍ പ്രമീളയാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. എരവിമംഗലം പോത്തുകാട്ടില്‍ 67കാരിയായ മറിയം ബീവിയെയാണ് പ്രമീള കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പണം തിരികെ ചോദിച്ചെത്തിയ വയോധികയെ കിണറ്റില്‍ തള്ളിയിടുകയായിരുന്നു.

നാട്ടുകാരും അഗ്നിശമനസേനയും എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഒന്നരലക്ഷത്തോളം രൂപയാണ് വയോധികയില്‍ നിന്ന് യുവതി വാങ്ങിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :