ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, സംവിധായകൻ രാംഗോപാൽ വർമ കുടുങ്ങി

Last Modified വെള്ളി, 19 ഏപ്രില്‍ 2019 (13:56 IST)
ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രം സമൂഹ്യ മധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ റാം ഗോപാൽ വർമക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രബാബു നായിടു വൈ എസ് ആർ കോൺഗ്രസിൽ ചേരുന്നു എന്ന കുറിപ്പോടുകൂടിയായിരുന്നു റാം ഗോപാൽ വർമയുടെ പോസ്റ്റ്. ടി ഡി പി പ്രവർത്തകൻ ദേവിബാബു ചൌദരിയുടെ പരാതിയെ തുടർന്നാണ് തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. രാംഗോപാൽ വർമയുടെ സമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ചന്ദ്രബാബു നായിഡുവിനെയും തെലുങ്ക് ദേശം പാർട്ടിയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും റാം ഗോപാൽ വർമ പരസ്യമായി മാപ്പ് പറയുന്നത് വരെ നിയമ പോരാട്ടം തുടരും എന്നും ദേവിബാബു ചൌദരി പറഞ്ഞു.

ഫെയ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് അപകീർത്തികരമായ പരാമർശത്തോടെ റാം ഗോപൽ വർമ ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നായിടുവിന്റെ കുടുംബത്തെ ഉൾപ്പടെ അപമാനിക്കുന്ന ചില പോസ്റ്റുകളും വർമ പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും എന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :