മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
ഇംഫാല്‍|
WEBDUNIA|
PRO
മണിപ്പുര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
സിഐഎസ്എഫ് ഉദ്യോഗസ്ഥയായ സുരക്ഷാ ഗാര്‍ഡ് പ്രീതി ഡി ബോലെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യചെയ്തതാണോ സഹപ്രവര്‍ത്തകന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.