രാജ്യം പന്നിപ്പനി ഭീതിയില്‍; രോഗം 35 പേരിലേക്ക് പടര്‍ന്നു

പന്നിപ്പനി,എച്‌1 എന്‍1, ഹൈദരാബാദ്
ഹൈദരാബാദ്‌| vishnu| Last Modified ശനി, 10 ജനുവരി 2015 (17:35 IST)
പക്ഷിപ്പനിക്കു പിന്നാലെ രാജ്യത്ത് മാരകമായ പന്നിപ്പനി പടരുന്നതായി സൂചന. ആന്ദ്രാപ്രദേശിലും തെലങ്കാനയിലുമായി 35 പേര്‍ക്കാണ് ഇപ്പോള്‍ പന്നിപ്പനി ബാധിച്ചിരിക്കുന്നത്. മരണ കാരനമായേക്കാവുന്ന മാരകമായ രോഗമാണ് പന്നിപ്പനി അഥവാ എച്‌1 എന്‍1.

കഴിഞ്ഞദിവസം
അഞ്ചുപേര്‍ക്ക്‌ കൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് തെലങ്കാന രാഷ്ട്രസമിതി നേതാവും പാര്‍ലമെന്റ് അംഗവുമായ കെ കവിതയ്ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗം പകരാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ്‌ അധികൃതര്‍ നല്‍കിയിരിക്കുന്നത്‌.

കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൌരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടീല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരുകളുടെയും നിലപാട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :