മുംബൈ|
jibin|
Last Modified ശനി, 6 ഡിസംബര്‍ 2014 (14:25 IST)
മാസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ അനാശാസ്യ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ തെലുങ്ക് നടി ശ്വേത ബസു പ്രസാദിന് ഹൈദരാബാദ് കോടതി ക്ലീൻ ചിറ്റ് നൽകി. താരത്തിനെതിരെയുള്ള എല്ലാ കേസുകളും കോടതി നീക്കം ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കോടതി ശ്വേതയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്.
തനിക്കും മാതാപിതാക്കള്‍ക്കും ലഭിച്ചിരിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വിധി തനിക്കും തന്റെ കുടുംബത്തിനും വലിയൊരു ആശ്വാസമാണ് നല്‍കിയത്. സംശയത്തിന്റെ പേരില്‍ ദിവസങ്ങള്‍ നീണ്ട ആരോപണം മാറി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും. ഇപ്പോൾ അനുഭവപ്പെടുന്ന ആശ്വാസം വിശദീകരിക്കാനാവുന്നതല്ലെന്നും ശ്വേത പ്രതികരിച്ചു.
''മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തിരുന്നു. നടന്ന സംഭവങ്ങളും കാര്യങ്ങളും ആവശ്യമില്ലാത്തതായിരുന്നു. ജീവിതം സന്തോഷകരവും പ്രതീക്ഷ നിറഞ്ഞതുമായി തോന്നുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണെന്നും. ആരോടും ഒരു പരാതിയും പരിഭവവുമില്ലെന്നും. മാതാപിതാക്കള്‍ ഇപ്പോഴാണ് ചിരിക്കുന്നതെന്നും ശ്വേത അറിയിച്ചു'' .
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.