1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. FCRA Amendment bill church leaders meets Amit shah

നേരിട്ടിറങ്ങി ക്രൈസ്തവ സഭകൾ, അമിത് ഷായെ കണ്ടു, എഫ് സി ആർ എ ഭേദഗതി ബില്ലിൽ ഉറച്ച് കേന്ദ്രം

ഈ മാസം 12ന് ലോകസഭയിലും രാജ്യസഭയിലും ഒരുമിച്ച് ബില്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം.

Amit Shah
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ( എഫ്‌സിആര്‍എ) ബില്‍ ഉടന്‍ പാസാക്കാനുള്ള നീക്കവുമായി എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ട് പോകവെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ ആഭ്യന്തരമന്ത്രിയെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നത്.
 
മിസോറാം മുഖ്യമന്ത്രിയായ ലാല്‍ ദുഹോമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് ബില്ലിന്റെ മുകളിലുള്ള ആശങ്കകള്‍ അറിയിച്ചു.മിസോറം കൊഹ്‌റാന്‍ ഹ്രുവൈതു കമ്മിറ്റിയും മിസോറം കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും മുഖ്യമന്ത്രിക്കൊപ്പമെത്തി നിവേദനം നല്‍കി. ഈ മാസം 12ന് ലോകസഭയിലും രാജ്യസഭയിലും ഒരുമിച്ച് ബില്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി അമിത് ഷാ തന്നെ നേരിട്ടെത്തുമെന്നും സൂചനകളുണ്ട്. ബില്‍ പൂര്‍ണമായി പിന്‍വലിക്കുകയോ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയോ ചെയ്യണമെന്നാണ് സഭാനേതൃത്വങ്ങളുടെ ആവശ്യം.
 
 അതേസമയം വിദേശപണത്തിന്റെ കാര്യത്തില്‍ നിരീക്ഷണവും ക്രമീകരണവും ആവശ്യമാണ് എന്ന കാരണമാണ് ആഭ്യന്തരമന്ത്രി ഉയര്‍ത്തുന്നത്. പ്രധാനമായും നിയമഭേദഗതിയിലെ 3 വ്യവസ്ഥകളിലാണ് സഭകള്‍ക്ക് ആശങ്കയുള്ളത്.
 
14ബി : എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാതിരിക്കുകയോ, അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് അസാധുവാകും.
 
16 എ : സര്‍ട്ടിഫിക്കറ്റ് അസാധുവായാല്‍ ബന്ധപ്പെട്ട സ്ഥാപനം കൈപ്പറ്റിയ വിദേശ സംഭാവനകളും ആസ്തികളും അതോറിറ്റിയിലേക്ക് കണ്ടുകെട്ടാം. പുതിയ ലൈസന്‍സ് എടുക്കുകയോ പഴയ ലൈസന്‍സ് പുതുക്കുകയോ ചെയ്താല്‍ ഈ ആസ്തികള്‍ തിരിച്ചുനല്‍കും.
 
16 ബി : പഴയ നിയമപ്രകാരം ക്രമീകരിക്കപ്പെട്ട ആസ്തികള്‍ക്കും പുതിയ ഭേദഗതി പ്രകാരമുള്ള ചട്ടക്കൂട് ബാധകമാകും. ALSO READ: FCRA Amendment Bill : എഫ്സിആർഎ ഭേദഗതി ബില്ലിനായി തിരക്കിട്ട നീക്കങ്ങൾ, ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെഎസ്ആര്‍ടിസിയില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും: മന്ത്രി സി പി ജോണ്‍