അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: എസ് ഐ അറസ്റ്റില്‍
- രാജ്യത്ത് കൊവിഡ് മരണങ്ങൾ ഒരു ലക്ഷം കവിഞ്ഞു, ആക്ടീവ് കേസുകൾ കുറയുന്നതായി ആരോഗ്യമന്ത്രാലയം
- യുവഡോക്ടര്‍ ആത്മഹത്യ ചെയ്തത് ചുവരില്‍ 'സോറി' എന്ന് എഴുതിയ ശേഷം
- ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യ ടുഡെ അവാര്‍ഡ് കേരളത്തിന്
- തിരുവനന്തപുരം ജില്ലയില്‍ സിആര്‍പിസി 144പ്രകാരം നിയന്ത്രണങ്ങള്‍; പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു
വിവാഹിതനായ അയല്‍ക്കാരനുമായി ബന്ധം: പിതാവ് ഇരുപതുകാരിയായ മകളെ സ്റ്റംപുകൊണ്ട് അടിച്ചുകൊന്നു
വിവാഹിതനായ അയല്‍ക്കാരനുമായി മകള്‍ക്ക് ബന്ധമുണ്ടെന്നറിഞ്ഞ് പിതാവ് ഇരുപതുകാരിയായ സ്റ്റംപുകൊണ്ട് അടിച്ചുകൊന്നു. നോര്‍ത്ത് പനാജിയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുനില്‍കുമാര്‍ രാജനെ(46) പൊലീസ് അറസ്റ്റുചെയ്തു. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതിയെ അടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയപ്പോള്‍ സുനില്‍കുമാര്‍ കുറ്റസമ്മതം നടത്തി. വീടിനടുത്തുള്ള വിവാഹിതനായ ഒരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ ദേഷ്യം വരുകയും സ്റ്റംപുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് ഇയാള്‍ മൊഴി നല്കി.
അടുത്ത ലേഖനം