1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local news

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: എസ് ഐ അറസ്റ്റില്‍

Ernakulam
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐ ബാബു മാത്യു ആണ് അറസ്റ്റിലായത്. മുളന്തുരുത്തിയിലെ 37കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് എസ് ഐ കുടുങ്ങിയത്. കൊച്ചി ഡിസിപി പൂങ്കുഴലിക്കാണ് ഇവര്‍ പരാതി നല്‍കിയത്.
 
വാഹനപരിശോധനയുടെ പിഴ അടയ്ക്കാന്‍ വന്ന യുവതിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുയാണെന്ന് പരാതിയില്‍ യുവതി പറയുന്നു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബാബു മാത്യു ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
അടുത്ത ലേഖനം
രണ്ട് കോടി വരെ വായ്‌പകളുടെ മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ