ശ്രീനു എസ്|
Last Updated:
ശനി, 3 ഒക്‌ടോബര്‍ 2020 (09:02 IST)
ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യ ടുഡെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇന്ത്യ ടുഡെ ഹെല്‍ത്ത് ഗിരി അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. ഇത് ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനത്തിനുള്ള അവാര്‍ഡാണ്. അവാര്‍ഡ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനില്‍ നിന്ന് ഏറ്റുവാങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മരണനിരക്ക് കുറയ്ക്കുന്നതിലെ കൃത്യതയും ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനവും മികച്ച ചികിത്സയും എല്ലാം പരിഗണിച്ചാണ് അവര്‍ഡ് നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളെ പിന്തള്ളിയ കേരളത്തിന് നൂറില്‍ 94.2 സ്‌കോറാണ് ലഭിച്ചത്.