രാജ്യത്ത് കൊവിഡ് മരണങ്ങൾ ഒരു ലക്ഷം കവിഞ്ഞു, ആക്‌ടീവ് കേസുകൾ കുറയുന്നതായി ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ| Last Modified ശനി, 3 ഒക്‌ടോബര്‍ 2020 (10:09 IST)
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേർ കൂടി രാജ്യത്ത് മരിച്ചതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംഖ്യ 1,00,842 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,476 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,73,545 ആയി. ഇതിൽ 9,44,996 ആക്‌ടീവ് കേസുകളുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചയായി ആക്‌ടീവ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :