ലഖ്‌നൌ|
JOYS JOY|
Last Modified ശനി, 20 ജൂണ്‍ 2015 (13:00 IST)
രാജ്യത്തെ ഐ ഐ ടികളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജുവും ബ്രിജേഷും. രാജുവിന് 167ആം റാങ്ക് ലഭിച്ചപ്പോള്‍ ബ്രിജേഷിന്റെ റാങ്ക് 410. എന്നാല്‍, കുടുംബത്തിന്റെ ദിവസ ചിലവിനായി അഹോരാത്രം പണിയെടുക്കുന്ന ധര്‍മ്മരാജിന് മക്കളുടെ റാങ്ക് ലബ്‌ധിയില്‍ അത്ര സന്തോഷമില്ല. കാരണം, വേറൊന്നുമില്ല ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ ഇവര്‍ക്ക് ഐ ഐ ടിയില്‍ പ്രവേശനഫീസ് എങ്ങനെ നല്കുമെന്ന ചിന്തയാണ് ധര്‍മ്മരാജിനെ അലട്ടുന്നത്. ഇതിനിടെ, സഹായഹസ്തവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
ശനിയാഴ്ച രാവിലെ രാജുവിനെയും ബ്രിജേഷിനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഐ ഐ ടി പ്രവേശനത്തിന് സഹോദരങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്തു.
കോണ്‍ഗ്രസ് എം പി പ്രമോദ് തിവാരിയും അദ്ദേഹത്തിന്റെ മകളും എം എല്‍ എയുമായ ആരാധന മിശ്രയും ഒരുമാസത്തെ ശമ്പളമാണ് സഹോദരങ്ങള്‍ക്ക് വാഗ്‌ദാനം ചെയ്തത്. ഇവരുടെ വിദ്യാഭ്യാസ സഹായത്തിനായി നിരവധി പേര്‍ ഇതിനകം രംഗത്തു വന്നു കഴിഞ്ഞു.
ബറോഡ യു പി ഗ്രാമിണ്‍ ബാങ്ക് ചെയര്‍മാന്‍ എം കെ കനൌജിയ അദ്ദേഹത്തിന്റെ ഒരു സംഘത്തെ വിദ്യാര്‍ത്ഥികളുടെ പക്കലേക്ക് അയച്ചിരിക്കുകയാണ്. സഹോദരങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ ലോണ്‍ നല്കുമെന്ന് അദ്ദേഹം പറഞ്ഞു.