സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (19:33 IST)
ആത്മഹത്യ ചെയ്യാനുള്ള മെഷീന് അനുമതി നല്‍കി സര്‍ക്കാര്‍. സ്വിറ്റ്‌സര്‍ലാന്റിലാണ് ആത്മഹത്യമെഷീന് നിയമസാധുത. ഒരു മിനുട്ടില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ.ഫിലിപ്പ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മെഷീനകത്തു നില്‍ക്കുന്നയാളിന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് മെഷീന്റെ പ്രത്യേകത. പൂര്‍ണ്ണമായു തളര്‍ന്നു കിടക്കുന്നയാളിന് പോലും കണ്ണും അടച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നത്രയും ലളിതമാണ് മെഷീന്റെ പ്രവര്‍ത്തന രീതി. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടിയായും ഉപയോഗിക്കാവുന്നതാണ്.