ഇന്ന് മുതല്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് തുടക്കമാകും

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (07:39 IST)
ഇന്ന് മുതല്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് തുടക്കമാകും. പ്രതിദിനം 200 കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെയാണ് മാര്‍ച്ച് നടത്തുക. ജന്തര്‍മന്ദറിലാകും ധര്‍ണ നടത്തുന്നത്. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13വരെയാകും മാര്‍ച്ച് നടക്കുന്നത്. ഇന്ന് രാവിലെ 11മണിക്ക് ജന്തര്‍മന്ദറിലെത്തുന്ന കര്‍ഷകര്‍ കാല്‍നടയായി പാര്‍ലമെന്റിലെത്തും. അതേസമയം പുറമേ നിന്നുള്ളവര്‍ നുഴഞ്ഞുകയറാതിരിക്കാന്‍ ഒരോ കര്‍ഷകനും ഫോട്ടോ പതിച്ച ബാഡ്ജ് ധരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :