'ഹെലികോപ്‌റ്ററിൽ നിന്നും മോദി പണം വാരി വിതറും' - ടിവി വാർത്ത കണ്ട് മാനം നോക്കി ജനങ്ങൾ

അനു മുരളി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (14:23 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച ടി വി ചാനലിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. മോദി ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് പണം വിതരണം ചെയ്യുമെന്നായിരുന്നു കന്നഡ ചാനലായ പബ്ലിക് ടിവി നൽകിയ വാർത്ത. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട്
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കത്തയച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നായിരുന്നു ചാനലിന്‍റെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത. ഈ വാർത്ത കണ്ട് നിരവധി സാധുക്കളായവർ മാനത്ത് നോക്കി നിന്നതായും റിപ്പോർട്ടുണ്ട്. ഏപ്രില്‍ 15ന് രാത്രി എട്ടരയ്ക്കായിരുന്നു ചാനല്‍ ഹെലികോപ്റ്റര്‍നള്ളി സുരിത്തര മോദി എന്ന പേരില്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :