ഈ ഏഴ് കാര്യങ്ങൾ ചെയ്യൂ...., ജനങ്ങൾക്ക് നിർദേശം നൽകി പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 14 ഏപ്രില്‍ 2020 (11:55 IST)
കോവിഡ് വ്യാപനത്തെ വരുതിയിലാക്കാൻ 19 ദിവസത്തേയ്ക്ക് കൂടി ലോക്‌ഡൗൻ നീട്ടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മൂന്ന് വരെയാണ് ലോക്‌ഡൗൺ നീട്ടിയിരിക്കുന്നത്. ഏപ്രിൽ 20ന് ശേഷം മാത്രമായിരിയ്ക്കും എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ കൃത്യമായ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നൽകുക.

ലോക്‌ഡൗണിൽ ഏഴ് കാര്യങ്ങൾ ചെയ്യണം എന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ ഏഴു കാര്യങ്ങളാണ് ഇനി പറയുന്നത്
  1. മുതിർന്നവരെയും, മറ്റു അസുഖങ്ങൾ ഉള്ളവരെയും പ്രത്യേകം ശ്രദ്ധിയ്ക്കുക

  2. സാമൂഹിക അകലം കൃത്യമായി പാലിയ്ക്കുക, കഴിയുമെങ്കിൽ വീടുകളിൽ തന്നെ മാസ്കുകൾ നിർമ്മിച്ച് ആണിയുക

  3. രോഗ പ്രതിരോധ ശേഷി വർധിപ്പിയ്ക്കുക, ഇതിനായി ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഉൾപ്പടെ സ്വീകരിയ്ക്കുക.

  4. കൊവിഡ് പ്രതിരോധത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുന്നതിന് ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുക

  5. ദരിദ്രരെ സഹായിക്കുക

  6. തൊഴിലാളികളെ സഹായിക്കുക, സ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടാതിരിയ്ക്കുക.

  7. കൊവിഡ് പ്രതിരോധത്തിനായി പോരാട്ടം നടത്തുന്ന എല്ലാവരെയും ബഹുമാനിയ്ക്കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :