ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര, മുഖ്യമന്ത്രി, ബിജെപി
മുംബൈ| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (16:54 IST)
മഹാരാഷ്ട്രയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനേ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഓം മാഥൂര്‍, രാജീവ് പ്രതാപ് റൂഡി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.

നേരത്തേ തന്നെ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സൂചനയുണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവും ആര്‍‌എസ്‌എസ് നേതൃത്വവും ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതിലായിരുന്നു താല്‍പ്പര്യം. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഫഡ്നാവിസ്. നാഗ്പൂര്‍ സൌത്ത് വെസ്റ്റ് എംഎല്‍എയാണ്.

കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ശിവസേനയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത. ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ആഴ്ച തന്നെ സത്യപ്രതിഞ്ജ ചെയ്യും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :