മഹാരാഷ്ട്ര മുഖ്യനെ ഇന്നറിയാം

മഹാരാഷ്ട്ര ബിജെപ്, മുഖ്യമന്ത്രി
മുംബൈ| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (08:29 IST)
ചരിത്ര വിജയം കൈവരിച്ച മഹാരാഷ്ട്രയില്‍ ചരിത്രത്തിലാദ്യമായി ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാകാന്‍ പോകുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.നാഗ്പൂരില്‍ നിന്നുമുള്ള നേതാവായ ഫട്‌നാവിസിന് തന്നെയാണ് ആര്‍എസ്എസിന്റെ പിന്തുണ.

ബിജെപി ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കുമെന്നാണ് ശിവസേന അറിയിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും പെട്ടന്ന് തീരുമാനം കൈക്കൊണ്ട് വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക എന്നതാണ് ബിജെപിയുടെ തീരുമാനം. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ രാജ്‌നാഥ് സിങ്ങ് ,ജെപിനദ്ദ എന്നീ ബിജെപി കേന്ദ്ര നിരീക്ഷകര്‍ മുംബൈയിലെത്തി.

ഇന്നു നടക്കുന്ന യോഗത്തില്‍ ദേശീയ നേതാക്കള്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത് നേതാവിനെ തെരഞ്ഞെടുക്കും.വിധാന്‍ സഭയില്‍ ചേരുന്ന യോഗത്തില്‍ രാജ് നാഥ് സിങ്ങ്,ജെ പി നദ്ദ എന്നിവര്‍ക്ക് പുറമെ പുറമെ രാജീവ് പ്രതാപ് റൂഡി,ഓംമാഥുര്‍ എന്നീ നേതാക്കളും
പങ്കെടുക്കും. ശിവസേനയെ ഒപ്പം കൂട്ടി ഭൂരിപക്ഷ സര്‍ക്കാരായി തന്നെ അധികാരമേല്‍ക്കാനാണ് ബിജെപിയുടെ ശ്രമങ്ങള്‍.

അതെ സമയം സീറ്റ് ചര്‍ച്ചകളില്‍ നടന്നതിന് സമാനമായി അവസാന ഘട്ടത്തില്‍ ശിവസേനയുമായി ധാരണ എത്താനായില്ലെങ്കില്‍ 137എംഎല്‍എമാരുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാരായി ബിജെപി അധികാരമേല്‍ക്കും. ശിവസേനയു ബിജെപിയും മഹാരാഷ്ട്രയില്‍ ഒന്നിച്ചാലും,ബിജെപിക്ക് പുറമെ നിന്നും ഏത് സാഹചര്യത്തിലും പിന്തുണ നല്‍കുമെന്ന് തന്നെയാണ് എന്‍സിപി നിലപാട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :