1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Facebook meet shashi tharoor

ഫെയ്സ്ബുക്ക് പ്രതിനിധികള്‍ സെപ്റ്റംബര്‍ രണ്ടിന് തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

Facebook
ഫെയ്സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 
 
അതേസമയം പാനല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശശി തരൂര്‍ എംപിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബിജെപി നേതാക്കള്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കൊവിഡ്, 12 മരണം, 1777 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴി