ഹൈദരാബാദ്|
Last Modified ചൊവ്വ, 6 മെയ് 2014 (15:38 IST)
പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കില്‍ നൂറ് ദശലക്ഷത്തിലധികം വ്യാജ അക്കൊണ്ടുകള്‍. ഒരാള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നത് ഫേസ്ബുക്ക് സേവന വ്യവസ്ഥയുടെ ലംഘനമാണ്. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകളുണ്ട്.
ഫേസ്ബുക്കിന് താല്‍പര്യമേറുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് വ്യാജ അക്കൗണ്ടുകളുടെ എണ്ണം കൂടുതലായി പെരുകുന്നത് എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പ്രാഥമികമായ ഒരക്കൗണ്ടിനൊപ്പം മറ്റൊരക്കൗണ്ടുമാണ് മിക്കവരും നിലനിര്‍ത്തിപ്പോരുന്നത്. പ്രതിമാസം സജീവമായി ഫേസ്ബുക്കുപയഗിക്കുന്നവരുടെ എണ്ണത്തിന്റെ 4.3 ശതമാനത്തിനും 7.9 ശതമാനത്തിനും ഇടയ്ക്ക് വരും ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകളുടെ എണ്ണമെന്ന് 2013 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 128 കോടിവരും സജീവ ഫോസ്ബുക് ഉപയോക്താക്കളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15 ശതമാനം കൂടുതലാണിത്. ഇന്ത്യയും ബ്രസീലുമാണ് വളര്‍ച്ചയുടെ മുഖ്യ ശ്രോതസ്.
മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 34 ശതമാനമാണ് കൂടിയിരിക്കുന്നത്. ഇത്യയിലും ബ്രസീലിലും അമേരിക്കയുലുമാണ് മൊബൈല്‍ ഫേസ്ബുക്ക് ഉപയാക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
പ്രതി ദിനം സജീവമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണവും 21 ശതമാനം കൂടിയിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണം.