സാന്‍ഫ്രാന്‍സിസ്‌ക്കോ|
WEBDUNIA|
Last Modified വ്യാഴം, 24 ഏപ്രില്‍ 2014 (14:46 IST)
PRO
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ ഒന്നാം ത്രൈമാസത്തിലെ ലാഭം 6.42 കോടി ഡോളറായി വര്‍ധിച്ചു. പ്രതിഓഹരി ലാഭം 25 സെന്റായും ഉയര്‍ന്നു. മികച്ച വരുമാനം ലഭിച്ചതാണ് കമ്പനിയുടെ ലാഭം മെച്ചപ്പെടുത്തിയത്.
മികച്ച പര്യസ്യ വരുമാനത്തിന്റെ പിന്‍ബലത്തോടെ ഫേസ്ബുക്കിന്റെ വരുമാനം മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ നിന്നും 72 ശതമാനം വര്‍ധിച്ച് 250 കോടി ഡോളറായി. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ ലാഭം 2.19 കോടി ഡോളറും പ്രതിഓഹരി ലാഭം 9 സെന്റുമായിരുന്നു.
236 കോടി ഡോളര്‍ വരുമാനമായിരുന്നു വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ഫോസ്ബുക്ക് യുസര്‍മാരുടെ ന്യൂസ്ഫീഡിലേക്ക് നേരിട്ട് പോസ്റ്റ് ചെയ്യപ്പെടുന്ന പരസ്യങ്ങള്‍(ന്യൂസ് ഫീഡ് ആഡുകള്‍) നിന്നുള്ള വരുമാനമാണ് കമ്പനയുടെ മൊത്ത വരുമാനം വര്‍ധിപ്പിച്ചത്.
പ്രതിമാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 128 കോടിയായതായും കമ്പനി അറിയിച്ചു.