ഫേസ്ബുക്കിന്റെ ലാഭത്തില്‍ വര്‍ധന

സാന്‍ഫ്രാന്‍സിസ്‌ക്കോ| webdunia| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:34 IST)
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്കിന്റ്റെ ലാഭത്തില്‍ വര്‍ധനവുണ്ടായതായി ഒന്നാം ത്രൈമാസ ഫലം. 6.42കോടി ഡോളറാണ് ഫേസ്ബുക്കിന്റെ ഈ കാലയളവിലെ ലാഭം. നിലവില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഒന്നം സ്ഥാനത്താനമാണ് ഫേസ്ബുക്കിനുള്ളത്.

ഒന്നാം ത്രൈമാസ ഫലമനുസരിച്ച് പ്രതിഓഹരി ലാഭം 25 സെന്റായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ ലാഭം 2.19 കോടി ഡോളറും പ്രതിഓഹരി ലാഭം 9 സെന്റുമായിരുന്നു. മികച്ച പരസ്യ വരുമാനം ലഭിച്ചതാണ് കമ്പനിയുടെ ലാഭം മെച്ചപ്പെടുത്തിയത്.

വരുമാനം 236 കോടി ഡോളര്‍ വരുമെന്നായിരുന്നു വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പര്യസ്യ വരുമാനത്തിന്റെ പിന്‍ബലത്തോടെ ഫേസ്ബുക്കിന്റെ വരുമാനം മുന്‍ വര്‍ഷത്തീതിനേക്കാള്‍ 72 ശതമാനം വര്‍ധിച്ച് 250 കോടി ഡോളറായി.

യുസര്‍മാരുടെ ന്യൂസ്ഫീഡിലേക്ക് നേരിട്ട് പോസ്റ്റ് ചെയ്യപ്പെടുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് കമ്പനയുടെ മൊത്ത വരുമാനം വര്‍ധിപ്പിച്ചത്. അതേസമയം യൂസര്‍മാരുടെ എണ്ണത്തിലും ഫേസ്ബുക്ക് വര്‍ധനകാണിച്ചു. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം യൂസര്‍മാരുടെ എണ്ണം 128 കോടിയായി. ഭൂരിഭാഗം ആളുകളും സ്മാര്‍ട്ട് ഫോണിലോ ടാബ്‌ലെറ്റിലോ ആണ് ഫേസ്ബുക്കിലെത്തുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :