ഫേസ്ബുക്ക് പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി ഷൈജു ആര്‍ത്തുങ്ങലാണ്(27) ആത്മഹത്യ ചെയ്തത്.
ഖസീം പ്രവിശ്യയിലെ ഗ്രാമത്തില്‍ മലയാളി യുവാവിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിലിപ്പൈന്‍കാരിയായ യുവതിയുമായുള്ള ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
ഫേസ്ബുക്ക് കമന്റ്‌സില്‍ പല സുഹൃത്തുക്കളും ഇവരുടെ പ്രണയ സംബന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് പേജില്‍ ഇരുവരുടേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.