വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കുമെതിരെ സി ബി ഐയുടെ നോട്ടീസ്

Sumeesh| Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (20:15 IST)
ഇന്ത്യൻ പൌരൻ‌മാരുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും നോട്ടിസ് അയച്ചു. ഇന്ത്യൻ പൌരൻ‌മാരിൽനിന്നും ചോർത്തിയ വിവരങ്ങളെക്കുറിച്ചുള്ള വിഷദാംശങ്ങൾ നൽകണം എന്നാവശ്യപ്പെട്ടാണ് സി ബി ഐ നോട്ടീസ് അയച്ചിരിക്കുന്നത്.

യു കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബർ സയൻസ് റിസേർച്ച് എന്ന സ്ഥാപനത്തിനും സി ബി ഐ നോട്ടീസ് അയച്ചിട്ടുണ്ട്. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനും, കേംബ്രിഡ്ജ് അനലറ്റിക്കക്കും, ഗ്ലോബൽ സയൻസ് റിസേർച്ചിനുമെതിരെ സി ബി ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നലെയാണ് വിഷദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സി ബി ഐ നോട്ടീസ് അയച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :