അനുബന്ധ വാര്‍ത്തകള്‍
- ‘എന്നും സന്തോഷമായിരിക്കൂ‘ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് രഹുൽ ഗാന്ധി
- മോഷണത്തിനായി എത്തുന്നത് വിമാനത്തിൽ; അന്തർ സംസ്ഥാന മോഷണ സംഘത്തെ തന്ത്രപരമായി പിടികൂടി പൊലീസ്
- അകന്നു ജീവിക്കുന്ന ഭാര്യയും ഭർത്താവും പരസ്പരം ഫയൽ ചെയ്തത് 67 കേസുകൾ; ഇനി കേസ് വേണ്ടെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു
- ഏഷ്യൻ ഗെയിംസിൽ സ്വർണം കൊയ്തതിനു പിന്നാലെ ജിംസൺ ജോൺസണ് അർജുന അവാർഡ്
- വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതിയുടെ അനുമതി
പ്രധാനമന്ത്രിയുടെ പിറന്നാൾ കേന്ദ്രമന്ത്രിമാർ ആഘോഷിച്ചത് 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച് കേന്ദ്ര മന്ത്രിമാർ. സുലഭ് ഇന്റർനാഷ്ണൽ സോഷ്യൽ സർവീസെസ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് കേന്ദ്രമന്ത്രിമാരായ പ്രാകാഷ് ജാവേദ്ക്കറും മുക്താർ അബ്ബാസ് നഖ്‌വിയും ചേർന്ന് ഭീമൻ ലഡു സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനം രാജ്യത്ത് സ്വച്ഛ ദിനമായി ആചാരിച്ചു വരികയാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി ഭാരതത്തിൽ ശുചീക്കരണ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമായാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി തന്നെയാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ ജൻമദിനം സ്വച്ഛദിനമായി ആചരിക്കുന്നതെന്നും പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.