ബംഗളൂരു|
Last Modified വ്യാഴം, 27 നവംബര്‍ 2014 (11:56 IST)
വിഷപ്പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയ സോഫ്ട‌്‌വെയര്‍ എന്‍ജിനീയര്‍മാരെ പൊലീസ് പൊക്കി. ബാംഗ്ലൂരിലാണ് സംഭവം. പാമ്പുകളുടെ ചിത്രമെടുത്ത് ഇവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റുചെയ്തതാണ് സംഭവം വെളിയിലാവാന്‍ കാരണം. തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു.
പക്ഷേ പ്രദേശവാസികള്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു. പാമ്പുപിടിത്തക്കാര്‍ എന്നാണ് അറസ്റ്റിലായ ഇരുവരും പ്രദേശത്ത് അറിയപ്പെടുന്നത്. എന്തിനാണ് ഇവര്‍ പാമ്പുകളെ വളര്‍ത്തിയതെന്ന്
വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.