പാലയില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞുവീണ് എട്ടുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:11 IST)
പാലയില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞുവീണ് എട്ടുവയസുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുംപാറ സ്വദേശി ബിന്‍സിന്റെ മകന്‍ പോള്‍വിന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. പോള്‍വിന്റെ തലയിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :