ബിജെപിയോട്‌ അയിത്തമില്ല, മോഡി നല്ല സുഹൃത്ത്: ഇ ശ്രീധരന്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 19 മെയ് 2014 (18:25 IST)
ബിജെപി യോട് തനിക്ക് അയിത്തമില്ലെന്നും മോഡി തന്റെ നല്ല സുഹൃത്തുമാണെന്ന് ഡിഎംആര്‍സി ഉപദേഷ്‌ടാവ്‌ ഇ ശ്രീധരന്‍. മോഡി മന്ത്രി സഭയില്‍ല്‍ ചേരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിസഭയിലേക്ക്‌ ഇതുവരെ തനിക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന്‌ അദ്ദേഹം അറിയിച്ചു. പ്രകടന പത്രിക തയാറാക്കാന്‍ ബിജെപി തന്റെ സഹായം തേടിയിരുന്നുവെന്നും ഇ ശ്രീധരന്‍ വ്യക്‌തമാക്കി.

ക്യാബിനറ്റ്‌ പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മോഡി മന്ത്രിസഭയില്‍ ചേരാന്‍ തയാറാണെന്ന്‌ ഇ ശ്രീധരന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക്‌ പുറത്തുനിന്നുള്ളവരെ മന്ത്രിയാക്കേണ്ടതില്ലെന്നതാണ്‌ ബിജെപി തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :