എകെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവായേക്കും

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (17:40 IST)
പ്രതിരോധ മന്ത്രി ഏകെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന. ഈ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ചര്‍ച്ച നടത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയവും രാജ്യസഭയിലും ലോക്‌സഭയിലും ഇനി കോണ്‍ഗ്രസിനെ ആര് നയിക്കും എന്ന കാര്യവും ചര്‍ച്ചചെയ്യും.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി വീരപ്പമൊയ്‌ലിയോ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെയോ പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനിയാണ് എകെ ആന്റണി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :