ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി അമൃതാ റാവത്തിനെ പുറത്താക്കി

ഡെറാഡൂണ്‍| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (17:25 IST)
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സംസ്ഥാന ടൂറിസം മന്ത്രി അമൃതാ റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തെഹ് രിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ദിനേഷ് ധാനെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഹരീഷ് റാവത്ത് ഈ തീരുമാനം എടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ടൂറിസം മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അവര്‍ തയാറായില്ല.
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന് പറഞ്ഞായിരുന്നു ഇത്.

ഇതെ തുടര്‍ന്നാണ് ഹരീഷ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് അവരെ മാറ്റിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവ് സത്പാല്‍ മഹാരാജിന്‍റെ ഭാര്യയാണ് അമൃതാ റാവത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :