ദുബായ്|
jibin|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (10:18 IST)
തോല്‍വി തുടര്‍ച്ചയായതോടെ ഇന്ത്യയ്ക്ക് റാങ്കിംഗിലും വന്‍ തിരിച്ചടി. ഐസിസി റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയിപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. അതേസമയം ഇംഗ്ളണ്ട് രണ്ട് സ്ഥാനം മുകളിലോട്ട് കയറി മൂന്നാം സ്ഥാനത്തെത്തി.
റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ആസ്ട്രേലിയ രണ്ടാം സ്ഥാനത്തും ശ്രീലങ്ക നാലാം സ്ഥാനത്തുമാണ്. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ക്കും റാങ്കിംഗിൽ ഇടിവ് വന്നു. കൊഹ്‌ലി 26മതും, പുജാര 16മതുമാണ്. ക്യാപ്‌റ്റന്‍ ധോണി മാത്രമാണ് നേട്ടം കൈവരിച്ചത്.
ധോണി 28മത് എത്തിയിരിക്കുകയാണ്. അശ്വിൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13മത് എത്തി.