ഗോഡ്‌സെയെ അപകീര്‍ത്തിപ്പെടുത്തി, ഡോക്യുഫിക്ഷന്‍ ദൂരദര്‍ശന്‍ വിലക്കി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 8 മെയ് 2014 (16:01 IST)
രാഷ്ടരപിതാവിന്റെ മരണത്തെക്കുറിച്ചുള്ള ഡോക്യുഫിക്ഷന്‌ ദൂരദര്‍ശന്‍ അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാ‍ന്‍ ദൂരദര്‍ശന്‍ ചൂണ്ടിക്കാണിച്ച ന്യായം കേട്ട് പ്രസിദ്ധ സംവിധായകന്‍ കേതന്‍ മേത്ത ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല. ഗോഡ്സയെ ഡോക്യുഫിക്ഷനില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണ്.

ഗോഡ്സയെ ശുദ്ധനായി കാണിച്ച് ഗാന്ധി വധം എങ്ങ്നെ വളച്ചൊടിക്കുമെന്നാണ് കേതന്‍ മേത്ത ചോദിക്കുന്നത്.കേതന്‍ മേത്ത സംവിധാനം ചെയ്‌ത 52 എപ്പിസോഡ്‌ വരുന്ന ഡോക്യുമെന്ററിയാണ്‌ ദൂരദര്‍ശന്‍ വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി പ്രദര്‍ശിപ്പിക്കാതിരുന്നത്‌.

എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരു നല്ല ആശയമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറഞ്ഞ കാലയളവിനെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയ്‌ക്ക് 52 എപ്പിസോഡ്‌ അധികമാണെന്നുമാണ് ദൂരക്ക്ദര്‍ശന്റെ കണ്ടെത്തല്‍.

ദൂരദര്‍ശന്റെ ഡയറക്‌ടര്‍ ജനറല്‍ ത്രിപുരാണി ശരണ്‍ ഉള്‍പ്പെട്ട മൂന്നംഗ ബോര്‍ഡാ‍ണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. ഡോക്യുമെന്ററിയില്‍ ഗാന്ധിയുടെ നാഥുറാം ഗോഡ്‌സെയ്‌ക്ക് എതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കം ഉണ്ടെന്നും ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നു.

മഹാത്മാ ഗാന്ധിയുടെ കൊല, ഗോഡ്‌സെയുടെ വിചാരണ തുടങ്ങിയ കാര്യങ്ങളാണ്‌ ഡോക്യുമെന്ററിയുടെ വിഷയം. ദൂരദര്‍ശന്റെ വിവാദ സെനസര്‍ഷിപ്പിന്റെ വിവരം പുറത്തു വന്നതോടെ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നിന്ന്‌ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌

മുമ്പ് ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ അഭിമുഖത്തില്‍ നിന്ന്‌ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി സംപ്രേക്ഷണം ചെയ്‌തത്‌ ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :