മോഡിക്ക് വോട്ട് ചെയ്യാന്‍ മുസ്ലിം സ്ത്രീകളോട് ആര്‍‌എസ്‌എസ് നേതാവ്

വാരാണസി| Last Modified വ്യാഴം, 8 മെയ് 2014 (15:26 IST)
മോഡി ജനവിധി തേടുന്ന വാരാണസിയില്‍ മുസ്ലിംവോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിയുടെ നീക്കം. ഭര്‍ത്താക്കന്‍മാര്‍ പറയുന്നത് അനുസരിക്കാതെ മോഡിക്ക് വോട്ടുചെയ്യാന്‍ മുസ്ലിം സ്ത്രീകളെ ഉപദേശിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍.

മുസ്ലിംകളുടെ ഇടയില്‍ പ്രചാരണത്തിന് എത്തിയ ആര്‍എസ്എസ് നേതാവ് ഇന്ദ്രേശ് കുമാര്‍ ആണ് പുതിയ നമ്പര്‍ ഇറക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആര്‍എസ്എസുമായി കൈകോര്‍ത്ത ചില മുസ്ലിം സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇന്ദ്രേശ് കുമാര്‍ പങ്കെടുത്തിരുന്നു. ഇവിടെയെത്തുന്ന സ്ത്രീകളോടാണ് അദ്ദേഹം ഇത്തരത്തില്‍ വോട്ടു ചോദിക്കുന്നത്.

നിങ്ങളെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തെറ്റിദ്ധരിപ്പിക്കുയാണെന്നും നിങ്ങളുടെ കുട്ടികളെ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറും പിടിക്കുന്നവരാക്കി മാറ്റാന്‍ കഴിവുള്ള ഒരേയൊരു നേതാവ് മോഡിയാണെന്നും ഇന്ദ്രേശ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :