ശ്രീനു എസ്|
Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (09:50 IST)
21 ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി 15കാരിയുടെ കഴുത്തിലും നെഞ്ചിലും പടര്‍ന്ന 3.5 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. ഗുജറാത്ത് അര്‍മേലി സ്വദേശിയായ സുര്‍ബി ബെന്‍ ആണ് ശസ്ത്രക്രിയക്ക് വിധേയയായത്. മുഴ കളയുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം അഞ്ചോളം ശസ്ത്രക്രിയക്ക് സുര്‍ബി വിധേയയായിട്ടുണ്ടായിരുന്നു.
2020 ജനുവരിയിലായിരുന്നു സുര്‍ബി ആശുപത്രിയില്‍ എത്തിയത്. ആ സമയത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ മൂന്ന് മുഴ ഉണ്ടായിരുന്നതായും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പറയുന്നു. മുഴകാരണം ദൈനംദിന കാര്യങ്ങള്‍ സുര്‍ബിക്ക് ചെയ്യാന്‍ കഴിയാതെ വരുകയും 2019ല്‍ സ്‌കൂളില്‍ പോകാനും കഴിയാതെയായി. തനിക്ക് സാധാര വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാതെ വരുകയും മറ്റുള്ളവരില്‍ നിന്നുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ളതായും സുര്‍ബി പറയുന്നു. വേദന കൊണ്ട് സ്‌കൂള്‍ പഠനവും ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും വ്യത്യാസം വന്നതായി സന്തോഷത്തോടെ പെണ്‍കുട്ടി പറയുന്നു.