നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

ശ്രീനു എസ്| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (08:37 IST)
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വാദം കേള്‍ക്കും. ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെകൂടി മാപ്പുസാക്ഷിയാക്കി. കൊച്ചിയിലെ വിചാരണ കോടതി പത്താം പ്രതിയായ വിഷ്ണുവിനെയാണ് മാപ്പുസാക്ഷിയാക്കിയത്. ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വച്ച് ദിലീപിന് കത്തയച്ചപ്പോള്‍ സഹതടവുകാരനായിരുന്നു വിഷ്ണു. നേരത്തേ മൂന്നുപ്രതികളെ മാപ്പുസാക്ഷികളാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :