1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Do not enter this temple wearing jeans, new dress code

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഡ്രസ്‌കോഡ് ഏർപ്പെടുത്തി

Murudeshwar temple in Karnataka
ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് മുരുഡേശ്വർ. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഡ്രസ്‌കോഡ് ഏർപ്പെടുത്തി. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് ഫാഷൻ വസ്ത്രങ്ങൾ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏർപ്പെടുത്തുകയുമായിരുന്നു.
 
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ മുണ്ടും പാന്റ്സും ഷർട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകൾക്ക് സാരി, ചുരിദാർ, ദാവണി എന്നിവ ധരിക്കാം. ജീൻസ്, ടി ഷർട്ട്, ഷോർട്സ് തുടങ്ങിയ വസ്ത്രങ്ങൾക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. 37 മീറ്റർ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍