ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തിയഞ്ച് മരണം ; പതിനൊന്നു പേര്‍ക്ക് ഗുരുതരമായ പരുക്ക്

ഒഡീഷ്യയില്‍ നാടക കലാകാരന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചു പേര്‍ മരിച്ചു

ദിയോഗര്, ബസ്, അപകടം, മരണം diyogar, bus, acident, death
ദിയോഗര്| സജിത്ത്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (08:20 IST)
ഒഡീഷ്യയില്‍ നാടക കലാകാരന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചു പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. നാലുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ദിയോഗറില്‍നിന്ന് ബാര്‍ഗഢിലേക്ക് പോവുകയായിരുന്ന ബസാണ് 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കം ബസില്‍ നാല്പതു പേരുണ്ടായിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും
ജില്ലാ അധികൃതരുടെയും നേതൃത്വത്തില്‍ അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ദുഷ്കരമായ ഭൂപ്രകൃതിയും കാടിന്റെ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ചുരത്തിലെ വളവ് തിരിയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :