ഇന്‍ഡോര്‍|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (19:34 IST)
മധ്യപ്രദേശിലെ സ്വതന്ത്ര എം എല്‍ എ ദിനേശ് റായി പൊതു ചടങ്ങില്‍ വച്ച് മുന്‍ എം പിയും മുതിര്‍ന്ന ബിജെപി നേതാവുമായ നീത പതേരിയയുടെ സാരിയില്‍ കൈതുടച്ചത് വിവാദമായി
സംഭവം വിവാദമയതോടെ തമാശയ്ക്കാണ് കൈതുടച്ചതെന്നും നീത പതേരിയയെ താന്‍ തൊട്ടിട്ടില്ല എന്നു പറഞ്ഞ് തടിതപ്പാനാണ് ദിനേശ് റായി ശ്രമിച്ചത്.വേറെ എവിടെയാണ് ഞാന്‍ കൈ തുടക്കുക. അവര്‍ എന്റെ പെങ്ങളാണ്. ശരിക്കും എന്റെ കൈ വൃത്തിയുള്ളതായിരുന്നു. തമാശയ്ക്കാണ് അങ്ങനെ ചെയ്തത്. ഞാന്‍ അവരെ തൊട്ടിട്ടില്ല സംഭവത്തെപ്പറ്റി ദിനേശ് റായി പ്രതികരിച്ചു.
സംഭവം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന മറ്റ് എം എല്‍ എമാരും ചിരിക്കുകയായിരുന്നു.എന്നാല്‍ എം എല്‍ എ കുറച്ചുകൂടി അന്തസ്സ് കാണിക്കണമെന്നും. അവരവരുടെ നില മറന്ന് പെരുമാറരുതെന്നും നീത സംഭവത്തെപ്പറ്റി പ്രതികരിച്ചു. മധ്യപ്രദേശിലെ കാര്‍ഷിക മന്ത്രി ഗൗരിശങ്കര്‍ വൈസനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.