താരങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്ന ഫേസ്ബുക്ക് ആപ്പ് വരുന്നു

ന്യൂയോര്‍ക്ക്| Last Updated: ശനി, 19 ജൂലൈ 2014 (11:32 IST)
താ‍രങ്ങളും ആരാധകരും തമ്മിലുള്ള ആശയവിനിമയം സുഗമാക്കുന്നതിന് ഫേസ്ബുക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി.മെന്‍ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന് ആപ്ലിക്കേഷന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേസ്ബുക്കിന്റെ ക്രിയേറ്റിവ് ടീം ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചത്.ഫേസ്ബുക്കിന്റെ അംഗീകൃത താരങ്ങള്‍ക്കണ് മെന്‍ഷന്‍സ് ഉപയോഗിക്കാന്‍ സാധിക്കുക.ഇപ്പോള്‍ അമേരിക്കയിലാണ് മെന്‍ഷന്‍സിന്റെ സേവനം ലഭ്യമാകുക.

ആപ്ലിക്കേഷനിലൂടെ ആരാധകര്‍ തങ്ങളെക്കുറിച്ചു പറയുന്നതെന്തെന്ന് അറിയാനും അവരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും താരങ്ങള്‍ക്ക് സാധിക്കും.ഇതുകൂടാതെ അരാധകരോട് തത്സമയമായി സംവദിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കും.

ഏതാണ്ട് 800 ദശലക്ഷം ആളുകള്‍ താരങ്ങളുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെടുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. താരങ്ങളും ഫാന്‍സും തമ്മില്‍ ഓരോ ആഴ്ചയും
100 കോടി തവണ ആശയവിനിമയം നടക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് കണക്കുകള്‍. മെന്‍ഷന്‍സ് ഇന്ത്യയില്‍ വരുന്നതോടെ സിനിമാ താരങ്ങളുമായും കായികതാരങ്ങളുമായും സംസാരിക്കാ‍ന്‍
ആരാധകര്‍ക്ക് അവസരമുണ്ടാകും
























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :