ഇന്‍ഫോസിസില്‍ ഹിന്ദി സംസാരിക്കാത്തവരൊട് അവഗണന!

ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 18 ജൂലൈ 2014 (17:34 IST)
ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ജീവനക്കാര്‍ ഇന്‍ഫോസിസില്‍ അവഗണന നേരിടുന്നതായി ആരോപണം. ഇന്‍ഫോസിസില്‍ ജീവനക്കാരായിരുന്ന അമേരിക്കക്കാര്‍ ഇക്കാര്യമുന്നയിച്ച് കേസ് കൊടുത്തിരിക്കുകയാണ്. ലേല ബോള്‍ട്ടന്‍, ഗ്രിഗര്‍ ഹാന്‍ഡ്‌ലെസര്‍, ബ്രെണ്ട കൊഹ്ലര്‍, കെല്ലി പാര്‍ക്കര്‍ എന്നിവരാണ്‌ ഇന്‍ഫോസിസിനെതിരെ ഹര്‍ജി നല്‍കിയത്‌.

അമേരിക്കയിലെ വിന്‍കോസിനിലെ ഒരു പ്രദേശിക കോടതിയിലാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്ദി അറിയാത്ത ജീവനക്കാരെ സുപ്രധാന തീരുമാനങ്ങളില്‍ നിന്ന്‌ ഒഴിവാക്കുന്നുവെന്നും ഭൂരിപക്ഷം ഉദ്യോഗസ്‌ഥരും ഹിന്ദി സംസാരിക്കുന്നവരാണെന്നും അവര്‍ തങ്ങളോട്‌ സംസാരിക്കുന്നതൂം ഹിന്ദിയിലാണെന്നും ഇവര്‍ പറയുന്നു.

ഇന്ത്യക്കാര്‍ അല്ലാത്ത ജീവനക്കാര്‍ ഇന്‍ഫോസിസില്‍ അവഗണന നേരിടുന്നയായും ഇവര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം ജീവനക്കാരുടെ ആരോപണം അടിസ്‌ഥാനരഹിതമാണെന്ന്‌ ഇന്‍ഫോസിസ്‌ പ്രതികരിച്ചു. അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ഹര്‍ജി തളളമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്‍ഫോസിസ്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :