അനുബന്ധ വാര്‍ത്തകള്‍
- സച്ചിന്റെ പത്താം നമ്പർ പോലെ ധോണിയുടെ എഴാം നമ്പർ ജഴ്സിയും ഇനിയാർക്കും നൽകരുത്: ദിനേഷ് കാർത്തിക്ക്
- വളര്‍ത്തു നായയ്ക്ക് തീറ്റ കൊടുത്തില്ല; മകനെ പിതാവ് കുത്തിക്കൊന്നു
- അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് അൽഫോൺസ് കണ്ണന്താനം വീഡിയോയിൽ, മൃതദേഹം സംസ്കരിച്ചത് ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ച് പൊതു ദർശനത്തിന് വച്ച ശേഷം, വീഡിയോ
- ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച സമയത്തിനു പിന്നില്‍ ഒരു പ്രത്യേകതയുണ്ട്!
- 24 മണിക്കൂറിനിടെ 57,982 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 50,000 കടന്നു
ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി ഇനി ആര്‍ക്കും നല്‍കരുതെന്ന് ദിനേഷ് കാര്‍ത്തിക്
വിരമിച്ച ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി ഇനി ആര്‍ക്കും നല്‍കരുതെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു. നേരത്തേ സച്ചിനോടുള്ള ആദരസൂചകമായി ബിസിസി ഐ പത്താം നമ്പര്‍ ജേഴ്സി പിന്‍വലിച്ചിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് അങ്ങനെ ചെയ്തത്. സമാനമായ നടപടി ധോണിയുടെ കാര്യത്തിലും വേണമെന്നാണ് ദിനേഷ് കാര്‍ത്തിക് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
2012ലായിരുന്നു സച്ചിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. ഇതിനുശേഷം 2017 ല്‍ മറ്റൊരുതാരത്തിന് 10-ാം നമ്പര്‍ ജേഴ്സി നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചു. പിന്നീട് ഈ നമ്പര്‍ ആരും സ്വീകരിക്കാതായതോടെ ബിസിസി ഐ പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കുകയായിരുന്നു.