രേണുക വേണു|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (10:37 IST)
ഇന്ത്യയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം ഡെല്‍റ്റ വകഭേദം തന്നെയെന്ന് ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ രോഗവ്യാപനത്തിനു ഇപ്പോഴും കാരണം ഡെല്‍റ്റ തന്നെയാണ്. ആഗോള തലത്തില്‍ പലയിടത്തും ഡെല്‍റ്റയുടെ പിന്‍ഗാമികളായി ഒമിക്രോണ്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു. പലയിടത്തും ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതല്‍ രോഗവ്യാപനത്തിനു കാരണം. ഇന്ത്യയിലും അതിനുള്ള സാധ്യതകളുണ്ട്. ഡെല്‍റ്റയ്ക്ക് ശേഷം ഒമിക്രോണ്‍ എത്രത്തോളം തീവ്രമായി രോഗവ്യാപനമുണ്ടാക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.