കാറിനുള്ളില്‍ കയറി സിംഹം യുവതിയെ കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (14:57 IST)
ആഫ്രിക്കയിലെ ഒരു ലയണ്‍പാര്‍ക്കിനുള്ളില്‍ സഫാരി
വിനോദയാത്രയ്ക്കിടെ കാറിന്റെ തുറന്ന വിന്‍ഡോയിലൂടെ അകത്തു കയറി സിംഹം യുവതിയെ കൊന്നു. ജോഹന്നാസ്ബര്‍ഗിനടുത്തുള്ള ഗോട്ടേങ് ലയണ്‍ പാര്‍ക്കില്‍ വിനോദയാത്ര നടത്തുകയായിരുന്ന അമേരിക്കന്‍ സ്വദേശിനിക്കാണ് ഈ ദുര്യോഗമുണ്ടായത്.

കൊല്ലപ്പെട്ട സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്. യുവതിയെ രക്ഷിക്കാനായി സുരക്ഷാഉദ്യോഗസ്ഥര്‍ ചെല്ലുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നുവെന്നാണ് പാര്‍ക്ക് മാനേജര്‍ പറയുന്നത്. ജോഹന്നാസ്ബര്‍ഗിലെ ലയണ്‍പാര്‍ക്കുകളില്‍ അടുത്തെയിടെയായി നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :