ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 22 ഡിസംബര്‍ 2015 (14:05 IST)
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ച പശ്ചാത്തലത്തില്‍ ബാലനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്ന് കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ചര്‍ച്ചയ്ക്കെടുത്തത്. ബാലനീതി നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാമെന്ന് രാജ്യസഭയില്‍ സര്‍ക്കാറും പ്രതിപക്ഷവും ധാരണയിലത്തെി. ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
ലോക്സഭ നേരത്തെ പാസാക്കിയ ഈ ബില്ലിലെ പല വ്യവസ്ഥകളോടും പല പാര്‍ട്ടികളും നേരത്തേ എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗക്കുറ്റം ചെയ്യുന്ന 16നും 18നുമിടയിലുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് നല്കുന്ന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അജണ്ടയിലില്ലാത്ത ബില്‍ പൊതുവികാരം മാനിച്ച് അടിയന്തരമായി പരിഗണിച്ച് പാസാക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.