തിരുവനന്തപുരം|
JOYS JOY|
Last Updated:
തിങ്കള്‍, 14 ഡിസംബര്‍ 2015 (11:57 IST)
സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ഭീഷണിക്ക് വിധേയനായെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വാര്‍ത്താസമ്മേളനത്തില്‍ ആണ് വി എസ് ഈ ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ ഒരു കാരണവും കൂടാതെ നിഷേധിക്കുകയായിരുന്നെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും വി എസ് പറഞ്ഞു.
പ്രതിപക്ഷത്തെ അടക്കാമെന്ന് കരുതേണ്ടെന്ന് പറഞ്ഞ വി എസ് സഭയെ കൈകാര്യം ചെയ്യാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ തിങ്കളാഴ്ച നിയമസഭയ്ക്കുള്ളില്‍ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസിലെ പത്തു കോടി രൂപയും സോളാര്‍ കേസിലെ അഞ്ചു കോടി രൂപയും എവിടെപ്പോയെന്ന് അറിയാനുള്ള ശ്രമമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ അറിയാന്‍ ശ്രമിച്ചത്. എന്നാല്‍ കെ പി സി സി പ്രസിഡന്റ് കെ പി സി സിയെ കൈകാര്യം ചെയ്യുന്നതു പോലെ സ്പീക്കറെ ഉപയോഗിച്ച് സഭയെ കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തിയതെന്നും വി എസ് ആരോപിച്ചു.
ശിവരാജ് കമ്മീഷനെ ഭീഷണിപ്പെടുത്തി സോളാര്‍ കേസ് അട്ടിമറിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.