തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 15 ഡിസംബര്‍ 2015 (14:26 IST)
പ്രതിപക്ഷത്തെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗീകാരോപണത്തിന് തെളിവായ സിഡി കണ്ടെത്താത്തതിലെ മ്ലാനതയാണ് പ്രതിപക്ഷത്തിനെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നുവെന്ന് ആരോപിച്ച് എക്‌സൈസ് മന്ത്രി കെ.ബാബുവും രംഗത്തെത്തി. കോടതി ഉത്തരവ് വരെ കാക്കണമെന്നും മന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, കെ ബാബുവിന്റെ കാര്യത്തില്‍ നിയമം ചെന്നിത്തല വഴിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.