1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍

Delhi News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. 17 വയസ്സുകാരിയെ പീഡിപ്പിച്ച മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ 60 കാരനാണ് ഒളിവില്‍ പോയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ദില്ലി കരോള്‍ ബാഗിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയുടെ പരാതിയിമേല്‍ ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ