ഡൽഹിയിലും ബിജെപിയുടെ കുതിരക്കച്ചവടം, എംഎൽഎമാരെ ബന്ധപ്പെടാൻ പറ്റുന്നില്ലെന്ന് എഎപി, യോഗം വിളിച്ച് കേജരിവാൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:35 IST)
ഡൽഹിയിൽ രാഷ്ട്രീയ അട്ടിമറി സാധ്യതകളുടെ സൂചന. ചില എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ എത്തുന്നതിന് ഒരു എംഎൽഎയ്ക്ക് 20 കോടി രൂപ വെച്ച് ബിജെപി വാഗ്ദാനം ചെയ്തതായി എഎപി വെളിപ്പെടുത്തിയത്. പൈസ സ്വീകരിക്കാത്തവർക്ക് നേരെ സിബിഐ കേസുണ്ടാകുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയതായും ആം ആദ്മി വ്യക്തമാക്കിയിരുന്നു.

ബിജെപിയിൽ ചേരാനായി എംഎൽഎമാർക്ക് 25 കോടി രൂപ വരെ ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. എംഎൽഎമാരുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് ഇന്ന് യോഗം വിളിച്ചിരിക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ അന്വേഷണം ഉൾപ്പടെ യോഗത്തിൽ വിഷയമാകും.

സിസോദിയയ്ക്കെതിരായ കേസുകൾ കെട്ടിചമച്ചതാണെന്ന് തങ്ങൾക്കറിയാമെന്നും എന്നാൽ എഎപി സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎൽഎമാർ പറഞ്ഞതായി കഴിഞ്ഞ ദിവസം എഎപി നേതാവായ സോമ്നാഥ് ഭാരതി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :