1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi experiences hottest night in 14 years

ഡല്‍ഹിയില്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രി; കഠിനമായ ഉഷ്ണതരംഗം തുടരും

Heat Stroke, Kerala Weather, Heat Alert
ദേശീയ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത ഉഷ്ണതരംഗം വീശിയടിക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ (ബേസ് വെതര്‍ സ്റ്റേഷന്‍) വ്യാഴാഴ്ച രാത്രി താപനില 31.9 ഡിഗ്രി സെല്‍ഷ്യസ് ആയി. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മെയ് രാത്രിയാണിത്.
 
മെയ് മാസത്തില്‍ സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലായിരുന്നു താപനില. ഈ മാസത്തില്‍ ഡല്‍ഹിയില്‍ അവസാനമായി ഇത്രയും ഉയര്‍ന്ന രാത്രി താപനില കണ്ടത് 2012 മെയ് 26 നാണ്. അന്ന് ഐഎംഡി രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 32.5°C ആയിരുന്നു.
 
അതേസമയം വ്യാഴാഴ്ച സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ പരമാവധി താപനില (പകല്‍ താപനില) 43.6°C ആയിരുന്നു. ഇത് സാധാരണയേക്കാള്‍ 3.4°C കൂടുതലായിരുന്നു. റിഡ്ജ് പോലുള്ള മറ്റ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ താപനില 45.3°C ആയി ഉയര്‍ന്നു. തുടര്‍ന്ന് അയനഗര്‍ (44.5°C), പാലം (44.3°C), ലോഡി റോഡ് (44.3°C) എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഉഷ്ണതരംഗം തുടരുന്നു.
 
മെയ് 27 വരെ ഇത്തരം കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തില്‍ കോടതി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ; സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി