തോല്‍ക്കാന്‍ കാരണം ഫത്വയെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (19:23 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കാന്‍ കാരണം ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം ആപ്പിനനുകൂലമായി ഫത്വ പുറത്തിറക്കിയതുകൊണ്ടാണെന്ന് കിരണ്‍ ബേദി.

ഇതിനെതിരെ താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെന്നും കമ്മീഷന്‍ അത് പരിശോധിച്ചുവരികയാണെന്നും ബേദി പറഞ്ഞു. കൃഷ്ണ നഗറില്‍ ആദ്യം തനിക്ക് ലീഡുണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ താന്‍ പിന്നിലായെന്നും ഇത് ഫത്‌വ കാരണമാണെന്നും കിരണ്‍ ബേദി പറഞ്ഞു.

അഞ്ച് തെരഞ്ഞെടുപ്പുകളിലായി തുടര്‍ച്ചയായി ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച സുരക്ഷിത മണ്ഡലമായ കൃഷ്ണ നഗറില്‍ രണ്ടായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് കിരണ്‍ ബേദി പരാജയപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :