ഹോസ്റ്റൽ വാർഡൻ രാജിവച്ചു. അക്രമികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഹോസ്റ്റൽ ഉദ്യോഗസ്ഥനും !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 6 ജനുവരി 2020 (14:22 IST)
ഡൽഹി: ജെഎൻയു സർവകലാശലയിലെ സബർമതി ഹോസ്റ്റലിലെ വാർഡൻ ആർ മീന രാജിവച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടഹിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് വാർഡന്റെ രാജി. വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാൻ ശ്രമിച്ചു എന്നാൽ അതിൽ പരാജയപ്പെട്ടു എന്നാണ് ആർ മിന രാജിക്കത്തിൽ പറയുന്നത്.

അതേസമയം അക്രമ സംഘത്തിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഹോസ്റ്റൽ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നതായി സൂചന ഹോസ്റ്റലിലെ ഉദ്യോഗസ്ഥനായ ധനഞ്ജയ് സിങ് അക്രമികൾക്ക് സഹായങ്ങൾ ചെയ്തുകൊടുത്തതായി അധ്യാപകരും വിദ്യാർത്ഥികളും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുമ്പു ദണ്ഡുകളും ചുറ്റികളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം. അവിടെയുണ്ടായിരുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം അക്രമം തുടർന്നു. അധ്യാപകരും വിദ്യാർത്ഥികളുമായി 400ഓളം പേരാണ് ഈ ഹോസ്റ്റലിൽ താമസിച്ചിൽരുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :